എല്ലാ ആശുപത്രികളിലും മരുന്ന്‌ ലഭ്യം; അധിക സ്റ്റോക്ക് 2 ദിവസത്തിനകം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്ത് പേവിഷ വാക്‌സിന് ക്ഷാമമെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജവാർത്ത. എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും പേവിഷ വാക്സിൻ സ്റ്റോക്കുണ്ട്. ഗുരുതര കടിയേൽക്കുന്നവർക്ക്‌ നൽകാനുള്ള ഇക്വീൻ ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ (ഇ.ആർ.ഐ.ജി) വാക്സിനും ലഭ്യമാണ്. അധികമായി ഇ.ആർ.ഐ.ജി ലഭ്യമാക്കാൻ കാരുണ്യ വഴി നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സ്റ്റോക്ക് രണ്ടുദിവസത്തിനുള്ളിൽ ഹൈദരാബാദിൽനിന്ന് എത്തും. സംസ്ഥാനത്ത്‌ ഇ.ആർ.ഐ.ജി.യുടെ ഉപയോ​ഗം മുൻ വർഷത്തേക്കാൾ 145 ശതമാനത്തോളം അധികമാണ്. പുതിയ കേന്ദ്ര മാനദണ്ഡപ്രകാരം ചെറിയ കടിയേൽക്കുന്നവർക്കും ഇ.ആർ.ഐ.ജി വാക്സിൻ എടുക്കാറുണ്ട്. ഇതാണ് വാക്സിൻ ഉപയോ​ഗം വർധിക്കാൻ കാരണം.

ഇ.ആർ.ഐ.ജി ക്ഷാമം ഉണ്ടാകാതിരിക്കാൻ ആശുപത്രികളിൽ ലോക്കൽ പർച്ചേസിലൂടെ അധിക വാക്സിൻ വാങ്ങാൻ നടപടിയെടുത്തിരുന്നു. വസ്തുത ഇതായിരിക്കെ വ്യാജവാർത്ത നൽകി ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണ് ചില മാധ്യമങ്ങൾ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha