കണ്ണൂർ ജില്ലയിൽ 154 പേർക്ക് കോവിഡ് പോസിറ്റീവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ജില്ലയിൽ ഇന്നലെ 20 പേർ കോവിഡ് പോസിറ്റീവായി. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 154 ആയി ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിലെ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ട്. കേസുകൾ ഉയർന്നതോടെ സ്വകാര്യ ആശുപത്രികളിലടക്കം പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കൂടുതൽ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ അധികൃതർ നിർദേശം നൽകി. നിലവിൽ രോഗലക്ഷണങ്ങളുള്ളവരെയും ആശുപത്രികളിൽ അഡ്മിറ്റ് ആകുന്ന രോഗികളെയുമാണ് പരിശോധിക്കുന്നത്. കൂടുതൽ ആളുകളെ ഇന്ന് മുതൽ പരിശോധിക്കും. ജില്ലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha