ക്യാമറകൾ പണി തുടങ്ങി: മദ്യപിച്ച്‌ വാഹനമോടിച്ചാൽ രണ്ടാം തവണ 15000 പിഴ, രണ്ട്‌ വർഷം വരെ തടവ്‌; അനധികൃത പാർക്കിങും ക്യാമറയിൽ പതിയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : ഗതാഗതനിയമലംഘനം കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴാഴ്‌ച രാവിലെ മുതൽ പ്രവർത്തനം തുടങ്ങി.

പിഴ ഇങ്ങനെ

ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000രൂപ
ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ
ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ
അമിതവേഗം – 2000രൂപ
മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ
രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ
ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ
രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000രൂപ
സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ
ആവര്‍ത്തിച്ചാല്‍ – 1000രൂപ

726 കാമറയിൽ 675 എണ്ണം നിർമിതബുദ്ധി (എ.ഐ) ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നവയും ബാക്കി ഫോർ ഡി റീഡർബേസ്‌ എൻഫോൾസ്‌മെന്റ്‌ സിസ്റ്റം കാമറകളുമാണ്‌. ഹെൽമെറ്റ്‌, ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനങ്ങൾ നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ എ.ഐ കാമറകൾ സ്വയം കണ്ടുപിടിക്കും.


അനധികൃത പാർക്കിങ്‌ കണ്ടെത്താൻ 25ഉം സിഗ്നൽ ജങ്ഷനുകളിലെ ലംഘനങ്ങൾ കണ്ടെത്താൻ 18ഉം അമിതവേഗത കണ്ടെത്താൻ എട്ടും കാമറകളുണ്ട്‌. മികച്ച ദൃശ്യമികവിൽ (മൾട്ടിപ്പിൾ എക്‌സ്‌പ്ലോഷർ) നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പകർത്തി കൺട്രോൾ റൂമിലേക്ക്‌ അയക്കും. അവിടെനിന്ന്‌ വാഹന ഉടമയ്‌ക്ക്‌ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പിഴ നോട്ടീസ്‌ അയക്കും. ഓരോ ജില്ലയിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തിരുവനന്തപുരം ട്രാൻസ്‌പോർട്ട്‌ കമീഷണറേറ്റിലാണ്‌ കേന്ദ്രീകൃത കൺട്രോൾ റൂമും ഡാറ്റാ സെന്ററും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha