കുനിയിൽ ഇരട്ടക്കൊല: മുസ്ലിം ലീഗുകാരായ 12 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഞ്ചേരി : കുനിയിൽ ഇരട്ടക്കൊലക്കേസിൽ മുസ്ലിം ലീഗുകാരായ 12 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. ഒന്നു മുതൽ11 പേരും 18-ാം പ്രതിക്കുമാണ് മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.എച്ച്. രജിത ശിക്ഷ വിധിച്ചത്. 12 പ്രതികളും അൻപതിനായിരം രൂപ വീതം പിഴ അടയ്‌ക്കണം. പിഴ തുക കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകണം. കൊലപാതകം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി പറയുന്നത്. 2012 ജൂൺ 10നാണ് കൊളക്കാടൻ അബ്ദുൽ കലാം ആസാദ് (37), സഹോദരൻ അബൂബക്കർ (48) എന്നിവരെ കുനിയിൽ അങ്ങാടിയിൽ രണ്ട് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha