വിഷു - റംസാന്‍ ഫെയർ തുടങ്ങി
കണ്ണൂരാൻ വാർത്ത
സപ്ലൈകോ വിഷു -- റംസാന്‍ ഫെയര്‍ കണ്ണൂര്‍ പീപ്പിള്‍സ് ബസാറില്‍  മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വക്കറ്റ് ചിത്തിര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ നാലിടത്ത് താലൂക്ക് ഫെയറുകളും നടത്തുന്നു. തലശ്ശേരി ഹൈപ്പര്‍ മാര്‍ക്കറ്റ്, ഇരിട്ടി , തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലുമഹണ് താലൂക്ക് ഫെയറുകള്‍ നടത്തുന്നത്. ജില്ലാതല/താലൂക്ക് തല വിഷു-റംസാന്‍ ഫെയറുകളില്‍ നിലവില്‍ സപ്ലൈകോ വില്‍പ്പന നടത്തി വരുന്ന സബ്‌സിഡി, സബ്‌സിഡി ഇതര നിരക്കുകള്‍ പ്രകാരമുളള സാധനങ്ങള്‍ ലഭ്യമാക്കും. ഇതിനുപുറമേ ഈ ഫെയറുകളില്‍ അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട എഫ്.എം.സി.ജി ഇനങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ശബരി ഇനങ്ങള്‍ക്കും പ്രത്യേകം ഡിസ്‌ക്കൗണ്ട്/ഓഫര്‍ ലഭ്യമാക്കും. വിഷു റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 21 വരെ നീണ്ടുനില്‍ക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത