തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 12-ന് ആരംഭിക്കാൻ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി
കണ്ണൂരാൻ വാർത്ത

തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്ത് കണ്ടിക്കലിൽ, 100 കിടക്കകളും അത്യാധുനിക സൗകര്യങ്ങളുമുള്ള ആറു നില അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണം കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.

കിഫ്ബി ടെക്നിക്കല്‍ കമ്മിറ്റി കൂടി അടുത്ത ദിവസം തന്നെ ഫിനാൻഷ്യൽ അപ്രൂവൽ ലഭ്യമാക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 12-ന് ആരംഭിച്ച് ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും യോഗം തീരുമാനമെടുത്തു. 

കിഫ്ബി ചീഫ് കണ്‍സള്‍ട്ടന്റ് ശ്രീകണ്ഠന്‍, കിറ്റ്കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് ശ്രീ. റോജി തോമസ്, കണ്‍സള്‍ട്ടന്റ് ഡിനോ മാണി വിതയത്തില്‍, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്‍, സെക്രട്ടറി ഷാജു, ലെയ്സണ്‍ ഓഫീസര്‍ ദീപക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത