ഹജ്ജ്: ആദ്യ പട്ടികയിൽ ജില്ലയിൽനിന്ന് 1122 പേർ
കണ്ണൂരാൻ വാർത്ത
മട്ടന്നൂർ: ഹജ്ജ് തീർഥാടനത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 1122 പേർ. ആദ്യ ഘട്ട പട്ടിക പുറത്ത് വന്നപ്പോഴാണ് ഇത്രയും പേർക്ക് അവസരം ലഭിച്ചത്. കാസർകോട് നിന്ന് 527 പേരും വയനാട്ടിൽ നിന്ന് 189 പേരും തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനായി 3458 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ കണ്ണൂരിന് പുറമേ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരും ഉണ്ട്. കണ്ണൂരിൽ നിന്ന് 2114 പേരും കാസർക്കോട് നിന്ന് 1033 പേരുമാണ് അപേക്ഷിച്ചത്.

വരും ദിവസങ്ങളിൽ വെയിറ്റിങ് ലിസ്റ്റിൽനിന്ന് കൂടുതൽ പേർ തിരഞ്ഞെടുക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ആകെ 19524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 10331 സീറ്റുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് ഹജ്ജ് തീർഥാടനത്തിനുള്ള സീറ്റുകൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത