മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിൽ കെ.എസ്.ഇ.ബി 110 കെവി സബ്സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂര്‍ : വെള്ളിയാംപറമ്പിലെ കിൻഫ്ര പാർക്കിൽ കെ.എസ്.ഇ.ബി. 110 കെവി സബ്സ്റ്റേഷൻ യാഥാർഥ്യമായി. പാർക്കിൽ വരുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനാണ് സബ്സ്റ്റേഷൻ നിർമിച്ചത്. പാർക്കിനകത്തെ രണ്ട് ഏക്കർ ഭൂമിയിൽ 15 കോടി രൂപ ചെലവിലാണ് സബ്‌സ്‌റ്റേഷൻ നിർമിച്ചത്‌. 2021 മെയ്‌ 18നാണ്‌ 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഏഴര കോടി രൂപ വീതം കിൻഫ്രയും കെ.എസ്.ഇ.ബി.യും ചേർന്നാണ് വഹിച്ചത്‌. 

കാഞ്ഞിരോട് 220 കെ.വി സബ്സ്റ്റേഷനിൽ നിന്നും മട്ടന്നൂർ 110 കെ.വി സബ്സ്റ്റേഷനിലേക്ക് പോകുന്ന 110 കെ.വി ട്രാൻസ്മിഷൻ ലൈനിൽ പുതുതായി ടവർ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്‌. സബ്സ്റ്റേഷനിൽ നിന്നും 11 കെ.വി ഫീഡറുകൾ പാർക്കിന് പുറത്തേക്കും കൊണ്ടുപോകുന്നതിനാൽ മട്ടന്നൂർ ടൗൺ, ഇരിക്കൂർ, കീഴല്ലൂർ, കൂടാളി, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ഇന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എം.എല്‍.എ അധ്യക്ഷയായി. കിന്‍ഫ്ര ഓഫീസായ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്‌ വ്യവസായമന്ത്രി പി. രാജീവ് ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്യും. എം.പി.മാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ, പി. സന്തോഷ്‌കുമാർ, ജോൺ ബ്രിട്ടാസ് എന്നിവർ സംസാരിച്ചു.
 
വ്യവസായത്തിന്‌ 13 സംരംഭകർക്ക് സ്ഥലം നൽകി

മട്ടന്നൂര്‍ കിൻഫ്ര വ്യവസായ പാർക്കിൽ ഇതുവരെ 13 സംരംഭകർക്ക് സ്ഥലം അനുവദിച്ചതായി കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു. പ്രമുഖ ചെരുപ്പ് നിർമാതാക്കളായ വി.കെ.സി ഉൾപ്പെടെയുള്ളവർ പാർക്കിൽ യൂണിറ്റ് തുടങ്ങുന്നുണ്ട്. നിരവധി ചെറുകിട സംരംഭകരുമുണ്ട്. ഇവർ പ്രവർത്തനം തുടങ്ങുന്നതോടെ ആദ്യഘട്ടത്തിൽ 495 പേർക്ക് തൊഴിലവസരം ലഭിക്കും. പാർക്കിൽ വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വരുന്നതോടെ വൻകിട സംരംഭകർക്ക് സ്ഥലം അനുവദിക്കാൻ കഴിയും. ഐ.ടി സംരംഭകര്‍ ഉൾപ്പെടെയുള്ളവർക്കായി സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തോടനുബന്ധിച്ച് വ്യവസായ സംരംഭങ്ങൾക്കായി 5,000 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും എം.എല്‍.എ പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha