കണ്ണൂർ ജില്ലയിൽ 11 ഡെങ്കി ഹോട്ട്സ്പോട്ടുകളും 8 മന്തുരോഗ ഹോട്ട്സ്പോട്ടുകളും
കണ്ണൂരാൻ വാർത്ത

കണ്ണൂർ ∙ ജില്ലയിൽ 11 ഡെങ്കി ഹോട്ട്സ്പോട്ടുകളും 8 മന്തുരോഗ ഹോട്ട്സ്പോട്ടുകളും. കണ്ണൂർ കോർപറേഷനും തലശ്ശേരി നഗരസഭയും ഈ 2 ഗണത്തിലും ഉൾപ്പെടുന്നു. പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ആരോഗ്യ ജാഗ്രത പദ്ധതിയുടെ മാർഗരേഖയിലാണ് ഈ വിവരം. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഇക്കാര്യത്തിൽ നടപടി കൈകൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണമെന്ന് കലക്ടർ എസ്.ചന്ദ്രശേഖർ പറഞ്ഞു.

ഡെങ്കി ഹോട്സ്പോട്ടുകൾ

കണ്ണൂർ കോർപറേഷൻ, തലശേരി നഗരസഭ, ഉളിക്കൽ, പായം, ചിറ്റാരിപ്പറമ്പ്, പെരിങ്ങോം-വയക്കര, ചെറുപുഴ, ആലക്കോട്, അയ്യൻകുന്ന്, കോളയാട്, മുഴക്കുന്ന്.

മന്ത് ഹോട്സ്പോട്ടുകൾ

കണ്ണൂർ കോർപറേഷൻ, തലശേരി നഗരസഭ, ചിറക്കൽ, ഉളിക്കൽ, അഴീക്കോട്, പായം, കോളയാട്, ആറളം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത