10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരിൽ സൈറ്റ് മാനേജർ വിജിലൻസ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ ∙ എസ്ടി വിഭാഗത്തിന് വീട് നിർമാണത്തിനായി സർക്കാർ അനുവദിച്ച ഫണ്ട് നൽകാൻ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ ഷെഡ്യൂൾഡ് ട്രൈബ് ഡവലപ്മെന്റ് സൈറ്റ് മാനേജർ വിജിലൻസിന്റെ പിടിയിൽ. പിണറായി അണ്ടല്ലൂർക്കടവ് സ്വദേശി സലിം താഴെകോറോത്തിനെയാണ് (49) ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. 

പുളിങ്ങോം ആറാട്ട്കടവിൽ എസ്.ടി വിഭാഗത്തിന് വീട് വയ്ക്കാൻ സർക്കാർ അനുവദിച്ച ഫണ്ട് നൽകുന്നതിന് ഇയാൾ പണം ആവശ്യപ്പെട്ടതായി പരാതി ഉണ്ടായിരുന്നെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. 11 എസ്.ടി കുടുംബത്തിന് വീടിനുള്ള ഫണ്ടായി 6 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരുന്നത്. 4 ഘട്ടമായാണ് ഈ തുക നൽകുന്നത്.

തുക ലഭ്യമാക്കാൻ 10,000 രൂപ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതോടെ ഗുണഭോക്താക്കളിലൊരാൾ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം തുക വാങ്ങാൻ ഇന്നലെ വൈകിട്ട് 4ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ എത്താൻ സലിമിനോട് ഗുണഭോക്താവ് ആവശ്യപ്പെട്ടു. പിന്നീട് ജവഹർ ലൈബ്രറി കോമ്പൗണ്ടിൽ ഫിനാഫ്തലിൻ പുരട്ടി നൽകിയ നോട്ട് വാങ്ങവേ സലിമിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha