പുതിയ ഓർഡർ ലഭിച്ചു: ദൈനിക്‌ ഭാസ്‌കറിന്‌ 10,000 ടൺ കടലാസ്‌ വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്സിൽ നിന്നും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോട്ടയം : രാജ്യത്തെ പ്രമുഖ പത്രസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്‌ 10,000 ടൺ കടലാസ്‌ നൽകാനുള്ള ഓർഡർ വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിന്‌. മുമ്പ്‌ ദൈനിക് ഭാസ്‌കറിന്‌ നൽകിയ 5,000 ടണ്ണിന്റെ തുടർച്ചയായാണിത്‌. പത്രക്കടലാസ് വ്യവസായത്തിൽ ഇത്തരമൊരു ഓർഡർ ഒറ്റയടിക്ക് ഒരു സ്ഥാപനത്തിന് ലഭിക്കുന്നത് അപൂർവമാണെന്ന്‌ മന്ത്രി പി. രാജീവ്‌ ഫേസ്‌ബുക്കിൽ കുറിച്ചു. കെ.പി.പി.എൽ അതിന്റെ വിശ്വാസ്യതയും മികവും പ്രൊഫഷണലിസവും തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലയുടെ കരുത്ത്‌ വിളിച്ചറിയിച്ചാണ്‌ കെപിപിഎൽ പുതിയ ഉയരങ്ങളിലേക്ക്‌ കുതിക്കുന്നത്‌. ദ ഹിന്ദു, ബിസിനസ് സ്‌റ്റാൻഡേഡ്, ഇന്ത്യൻ എക്‌സ്‌പ്രസ്‌ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും ദിനതന്തി, ദിനമലർ, മാലേമലർ, പ്രജാശക്തി തുടങ്ങിയ ഇതരഭാഷാ പത്രങ്ങളും ഏതാണ്ടെല്ലാ മലയാള പത്രങ്ങളും നേരത്തേതന്നെ കെ.പി.പി.എൽ കടലാസ് ഉപയോഗിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. മികച്ച നിലവാരമുള്ള ന്യൂസ്‌പ്രിന്റാണ്‌ ഇവിടെ ഉൽപാദിപ്പിക്കുന്നത്‌.

കേന്ദ്രസർക്കാർ അടച്ചുപൂട്ടി വിൽക്കാൻവച്ച എച്ച്‌എൻഎൽ സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കിയാണ്‌ കെപിപിഎല്ലിന്‌ രൂപംനൽകിയത്‌. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ നിർമാണശേഷിയുള്ള പ്ലാന്റാണ്‌ ഇവിടെയുള്ളത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha