ഗവ.വനിതാ ഐ ടി ഐയിലെ പുതിയ കെട്ടിടോദ്ഘാടനം 10ന്
കണ്ണൂരാൻ വാർത്ത


കണ്ണൂര്‍ ഗവ.വനിതാ ഐ ടി ഐയില്‍ പുതിയതായി നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പെണ്‍കുട്ടികള്‍ക്കായുള്ള അമിനിറ്റി സെന്റര്‍, ടോയ്‌ലറ്റ് ബ്ലോക്ക്, പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവയുടെ ഉദ്ഘാടനം ഏപ്രില്‍ 10ന് വൈകിട്ട് 4.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. എം പി മാരായ കെ സുധാകരന്‍, അഡ്വ.പി സന്തോഷ് കുമാര്‍, വി ശിവദാസന്‍, മേയര്‍ അഡ്വ.ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാവും .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത