ഇരിട്ടി മാർക്കറ്റിംഗ് & അഗ്രികൾച്ചറൽ സഹകരണ സംഘം കൊയ്ത്തുൽസവം നടത്തി
കണ്ണൂരാൻ വാർത്ത
ഇരിട്ടി : ഇരിട്ടി മാർക്കറ്റിംഗ് & അഗ്രി കൾച്ചറൽ സഹകരണ സംഘം ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്ന് കളരിക്കാട് ദാനാക്കൽ പാടശേഖരത്തിൽ രണ്ടര ഏക്കർ വയലിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. നെൽകൃഷിക്ക് നേതൃത്വം നൽകിയ സംഘം ജീവനക്കാരനായ പി. മധുവിനെ ഡെപ്യൂട്ടി രജിസ്റ്റാർ കെ. പ്രദോഷ് കുമാർ ആദരിച്ചു . ഗ്രാമ പഞ്ചായത്തംഗം അബ്ദുൾ നാസർ ചാത്തോത്ത്, അസിസ്റ്റന്റ് രജിസ്ട്രാർ പി. വിനീത എന്നിവർ സംസാരിച്ചു . സംഘം പ്രസിഡന്റ് ബേബി തോമസ് കാശ്ശാംകാട്ടിൽ  സ്വാഗതവും സെക്രട്ടറി അനു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത