അവധിക്കാലം ആലോഷിക്കാം; ആടാം പാടാം കളിക്കാം
കണ്ണൂരാൻ വാർത്ത
കണ്ണൂർ : വീണ്ടും ഒരു വേനലവധികൂടി വരവായി. സ്കൂളുകൾ അടയ്ക്കുമ്പോഴും കുട്ടികളുടെ പഠനത്തിനും പഠനേതര പ്രവർത്തനങ്ങൾക്കും അവധിയില്ല. നീന്തൽപരിശീലനം, കായിക മേഖലയിലെ പരിശീലനം, വിനോദയാത്രകൾ... ഉല്ലാസം മാത്രമല്ല പഠനപ്രവർത്തനങ്ങളും തുടരുന്നതാണ് പുതിയ രീതി. ഇത് പുതിയ അധ്യയനവർഷത്തിലേക്കുള്ള തയ്യാറെടുപ്പുകൂടിയാണ്. പെൺകുട്ടികളടക്കമുള്ളവർക്ക് ആയോധനമുറകൾ ഏകാഗ്രതയോടെ പരിശീലിക്കാനുള്ള കാലം കൂടിയാണ് അവധിക്കാലം.

വായനശാലകൾ കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങളാണ് അവധിക്കാലത്ത് നടത്തുന്നത്. സംഘടനകളും ക്ലബ്ബുകളുമെല്ലാം അവധിക്കാലത്ത് വൈവിധ്യമാർന്ന പരിശീലന പരിപാടികളാണ് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

കംപ്യൂട്ടർ കോഴ്‌സുകൾ : കണ്ണൂർ സി-ഡിറ്റിൽ സ്‌കൂൾ വിദ്യാർഥികൾക്കായി അവധിക്കാല കംപ്യൂട്ടർ കോഴ്‌സുകൾ തുടങ്ങുന്നു. പങ്കെടുക്കുന്നവർ സി-ഡിറ്റ് കംപ്യൂട്ടർ പഠനകേന്ദ്രം, ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശം, മേലെചൊവ്വ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9947763222.

നാടൻകളി ക്യാമ്പ് : പയ്യന്നൂർ കൊക്കാനിശ്ശേരി ബ്രദേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഏപ്രിൽ 30, മേയ് ഒന്ന് തീയതികളിൽ പയ്യന്നൂർ ആനന്ദതീർഥ കമ്യൂണിറ്റി ഹാൾ പരിസരത്ത് കുട്ടികൾക്കായി ഓലപ്പീപ്പി നാടൻകളി പഠന ക്യാമ്പ് നടക്കും. 10-15 വയസ്സിനിടയിലുള്ള കുട്ടികൾക്കാണ് പ്രവേശനം. ക്യാമ്പിന്റെ ഭാഗമായി നാടൻകളി പരിശീലനം, വിവിധ പഠന ക്ലാസുകൾ, ഓല കളിപ്പാട്ട നിർമാണ പരിശീലനം, പേപ്പർ പാവ നിർമാണം, അഹിംസാ കളിപ്പാട്ട നിർമാണം, കളിക്കൂട്ടം, കൊട്ടും പാട്ടും എന്നിവ നടക്കും. ഫോൺ: 9447953232.

സംഗീത ക്ലാസ് : മാതമംഗലം രാഗലയം കലാക്ഷേത്ര അവധിക്കാല സൗജന്യ ലളിതസംഗീത ക്ലാസ് നടത്തുന്നു. ഏപ്രിൽ അഞ്ചിന് തുടങ്ങും. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. സംഗീതസംവിധായകൻ രമേശൻ പെരുന്തട്ടയുടെ ശിക്ഷണം നൽകും. രജിസ്റ്റർ ചെയ്യണം. ഫോൺ: 9562929489

കരിയർ ഗൈഡൻസ് :അഴീക്കോട് ശിവയോഗി വിലാസം വായനശാല എട്ടുമുതൽ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത