പെരിങ്ങത്തൂർ - മട്ടന്നൂർ എയർപോർട്ട് നാലുവരിപ്പാത നിർമ്മാണം: ഇരകളുടെ ആശങ്ക അകറ്റണം; എസ്.ഡി.പി.ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : പെരിങ്ങത്തൂർ - മട്ടന്നൂർ എയർപോർട്ട് നാലുവരിപ്പാത  നിർമ്മാണം  ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള റോഡ് വികസനം പുന:പരിശോധിക്കണമെന്നും എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി  യോഗം  സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്ഥലമുടകൾക്ക്  നോട്ടീസ് നൽകുകയോ, കാര്യങ്ങൾ ബോധ്യപ്പെടുത്തുകയൊ ചെയ്യാതെയാണ്‌ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ  കുറ്റിയടിക്കൽ നടത്തികൊണ്ടിരിക്കുന്നത്. റോഡ് വികസനത്തിന്റെ പേരിൽ  നിരവധി കുടുംബങ്ങളാണ് ഭവനരഹിതരാവുന്നത്. പലരുടെയും  ഉപജീവന  മാർഗമായ കടകളും  പൊളിച്ചു മാറ്റപ്പെടുന്നുണ്ട്.

വികസനം എന്നത് ജന സൗഹൃദമായിരിക്കണം. സർക്കാറുകൾ ജന ക്ഷേമത്തിനാണ്  പ്രഥമ പരിഗണന നൽകേണ്ടത്. സിൽവർ ലൈൻ മാതൃകയിൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ  ധിക്കാരപരമായാണ്  കുറ്റിയടിക്കൽ നടത്തിയത്. ജനാധിപത്യ സംവിധാനത്തിന് യോജിച്ച നിലപാടല്ല  സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

 ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയും ഐക്യദാർഢ്യവും  പ്രഖ്യാപിക്കുന്നതോടൊപ്പം  സർക്കാരിന്റെ അന്യായമായ  നിലപാടിനെതിരെയുള്ള സമരത്തിൽ എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയും പങ്കാളികളാവും. 

സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. എ. ഫൈസൽ,  ബഷീർ കണ്ണാടിപറമ്പ,  .എൻ.പി ഷക്കീൽ, മുസ്തഫ  നാറാത്ത്, ശംസുദ്ധീൻ മൗലവി, ആഷിക് അമീൻ, ഉമ്മർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha