
സംസ്ഥാനത്ത് ഈ മാസം രണ്ട് ദിവസം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. മാർച്ച് 26, 27 തീയതികളിലാണ് നിയന്ത്രണം ഉണ്ടാവുക. 26നുള്ള തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദി എക്സ്പ്രസ്. എറണാകുളം – ഷൊർണൂർ മെമു, എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ – തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവീസുകളാണ് റദ്ദ് ചെയ്തത്.
ട്രെയിൻ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി റെഗുലർ സർവീസുകൾക്ക് പുറമേ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധിക സർവീസുകൾ യാത്രക്കാർ പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു