ചെങ്ങൽ അകവയൽ ചീരങ്ങാട്ട് ഭഗവതിക്ഷേത്ര കളിയാട്ടത്തിൽ പ്രധാന കോലമായ ചീരങ്ങാട്ട് ഭഗവതിയാണ് തൊഴുതുവരവിലൂടെ കിട്ടിയ മുഴുവൻ സംഖ്യയും ഐആർപിസിയുടെ സാന്ത്വന പരിചരണപ്രവർത്തനത്തിന് കൈമാറിയത്. ഐ.ആർ.പി.സി ഏഴാേം വെസ്‌റ്റ് ലോക്കൽ കൺവീനർ പി.കെ. വിശ്വനാഥൻ തുക ഏറ്റുവാങ്ങി. സിനീഷ് ഗുരുക്കൾ അന്നൂരായിരുന്നു കോലധാരി. കെ.വി. ഹനീഷ്, ഡി. രതീഷ്, കെ.വി. ശ്രീകാന്ത്, വി. അജിത്, കെ.വി. അജിത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഏഴോം : ‘‘നല്ല കാര്യത്തിനല്ലേ എല്ലാ തൊഴലും. അഭിമാന്യത്തിനും ഐശ്വര്യത്തിനും വാട്ടംതട്ടാതെ ഏതുസഭയിലും കൈയ്യെടുക്കുന്ന കാലത്ത് ഈ തൊഴുതുവരവ് വേദനയില്ലാക്കാലത്തിലേക്ക് തുണയാകുന്നതിനാകട്ടെ’’– ചീരങ്ങാട്ട് ഭഗവതി തെയ്യം ഇങ്ങനെ പറഞ്ഞ് തൊഴുതുവരവായി കിട്ടിയ പണം മുഴുവൻ ഐ.ആർ.പി.സി ഭാരവാഹികൾക്ക് കൈമാറി. പിന്നെ പൂക്കെട്ടിപ്പൂമുടിയിൽനിന്നും ചെക്കിപ്പൂവിറുത്ത് തലയിൽവച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു