ചെറുപുഴ : സീബ്രാലൈനിൽ ബസ്സുകൾ നിർത്തിയിടുന്നതു കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. ചെറുപുഴ - പയ്യന്നൂർ റോഡിൽ ചെറുപുഴ മേലെ ബസാറിലെ സീബ്രാ ലൈനിലും സെൻട്രൽ ബസാറിലെ സീബ്രാ ലൈനിലും ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നതാണ് കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയത്. ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണു മേലെ ബസാറിലെ സീബ്രാ ലൈനിൽ നിർത്തിയിടുന്നത്.
തിരുമേനി, ആലക്കോട്, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ സെൻട്രൽ ബസാറിലെ സീബ്രാ ലൈനിൽ നിർത്തിയിടുന്നത് പതിവുകാഴ്ചയാണ്. ഇതുമൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികൾ ഇല്ലാത്തതാണ് നിയമലംഘനത്തിന് കാരണമെന്ന് പറയുന്നു. നിയമം ലംഘിച്ച് സീബ്രാ ലൈനിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു