ചാരായ നിർമാണം: ചാവശ്ശേരിപ്പറമ്പ് സ്വദേശി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ: ചാരായ നിർമാണം ചെയ്ത ചാവശ്ശേരിപ്പറമ്പ് സ്വദേശി പിടിയിൽ. മട്ടന്നൂർ
എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും സംഘവും ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പൗർണമി വീട്ടിൽ കെ.പി.മണി (48)യെ അറസ്റ്റ് ചെയ്തത്. ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 30 ലിറ്റർ വാഷും കണ്ടെടുത്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.വി. വത്സൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ. വിനോദ്, എം.പി ഹാരിസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലിജിന,ധന്യ ദാമോധരൻ എന്നിവരും പങ്കെടുത്തു. മട്ടന്നൂർ കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha