ഭിന്നശേഷിക്കാർക്കായി കണ്ണൂരിലും മാജിക് പ്ലാനറ്റ്: ഗോപിനാഥ് മുതുകാട്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ക​ണ്ണൂ​രി​ലും മാ​ജി​ക് പ്ലാ​ന​റ്റ് തു​ട​ങ്ങു​മെ​ന്ന് മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്. ക​ണ്ണൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ൽ ആ​യി​ക്ക​ര കെ​യ​ർ ആ​ൻ​ഡ് കെ​യ​റ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്ക് ന​ൽ​കി​യ ആ​ദ​ര​വ് പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​യി മേ​യ​ർ ടി.​ഒ. മോ​ഹ​ന​ന്‍റെ​യും സാ​ന്ത്വ​ന കേ​ന്ദ്ര​മാ​യ അ​ത്താ​ണി​യു​ട​യും നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ന്നു​വ​രു​ന്നു​ണ്ട്. അ​വ​സാ​ന​മാ​യി ന​ട​ന്ന 2016 ലെ ​സെ​ൻ​സ​സ് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 2.2 ശ​ത​മാ​ന​മാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ. വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 15 ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​രു​ണ്ട്. എ​ന്നാ​ൽ, ഇ​തി​നി​ട​യി​ലു​ള്ള 13 ശ​ത​മാ​നം എ​വി​ടെ​യാ​ണ്. ഇ​വ​രെ​യാ​ണ് ഇ​ൻ​വി​സി​ബി​ൾ മെ​ജോ​രി​റ്റി എ​ന്ന് പ​റ​യു​ന്ന​ത് (​കാ​ണാ​ത്ത ഭൂ​രി​പ​ക്ഷം). ഈ 13 ​ശ​ത​മാ​ന​ത്തി​നെ എ​ന്ത് കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ കാ​ണാ​ത്ത​ത്. ഇ​വ​ർ എ​വി​ടെ​യാ​ണെ​ന്ന​താ​ണ് ചോ​ദ്യം.

ഇ​തി​ന് കാ​ര​ണം ഇ​ന്ത്യ​യി​ൽ പ​ല മാ​ളു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും ബി​ൽ​ഡിം​ഗു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളും ഇ​വ​രി​ൽ എ​ത്ര​പേ​ർ​ക്ക് സു​ഖ​മ​മാ​യി സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്ന​താ​ണ്. അ​ത്ത​ര​മൊ​രു ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം പ​ല​യി​ട​ങ്ങ​ളി​ലു​മി​ല്ല. ട്രെ​യി​നി​ൽ ഡി​സേ​ബി​ൾ​ഡ് കോ​ച്ച് ഏ​റ്റ​വും മു​ന്നി​ൽ അ​ല്ലെ​ങ്കി​ൽ ഏ​റ്റ​വും പി​റ​കി​ലു​മാ​ണു​ള്ള​ത്. ഇ​ത് ഏ​റെ പ്ര​യാ​സ​മാ​ണ് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ണ്ടാ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ 2005 ൽ ​ആ​ണ് അ​വ​സാ​ന​മാ​യി സെ​ൻ​സ​സ് എ​ടു​ക്കു​ന്ന​ത്. ഇ​ത് പ്ര​കാ​രം എ​ട്ടു ല​ക്ഷം ഭി​ന്ന​ശേ​ഷി​ക്കാ​ർ കേ​ര​ള​ത്തി​ലു​ണ്ട്. ഈ 2005 ​ന് ശേ​ഷം എ​ത്ര ഭി​ന്ന​ശേ​ഷി​ക്കാ​രു​ണ്ടെ​ന്നു​ള്ള​തി​ന്‍റെ ക​ണ​ക്ക് ന​മ്മു​ടെ കൈ​യി​ലി​ല്ല.​നി​ങ്ങ​ൾ അ​മ്മ​മാ​ർ ക​ര​ഞ്ഞി​രി​ക്കാ​തെ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​രാ​യി ഈ ​രീ​തി​യി​ലേ​ക്കാ​ണ് ചി​ന്തി​ക്കേ​ണ്ട​ത്. ആ​രു​ടെ​യും ദ​യാ​നു​ക​ന്പ നി​ങ്ങ​ൾ​ക്ക് വേ​ണ്ട​തി​ല്ലെ​ന്നും ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു.

മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഷ​മീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​ശ​ബീ​ന, പി.​കെ.​രാ​ഗേ​ഷ്, സ​യ്യി​ദ് സി​യാ​ദ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha