കണ്ണൂര്‍ - കൂത്തുപറമ്പ് റേഡില്‍ മൂന്നാം പാലത്തിന്റേ അനുബന്ധ റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന് മുതല്‍ 10 ദിവസത്തേക്ക് ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ ചാല സ്കൂള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല – തന്നട – പൊതുവാച്ചേരി ആര് വി മൊട്ട മൂന്നുപെരിയ വഴി കണ്ണൂര്‍ കൂത്തുപറമ്പ് റോഡില്‍ പ്രവേശിക്കേണ്ടതാണെന്നും
കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്കു വരുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പാറപ്രം, മേലൂര്‍ക്കടവ്, കാടാച്ചിറ വഴി കണ്ണൂരിലേക്ക് പോകേണ്ടതാണെന്നും പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു