ചെറുപുഴയിലെ കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെ വിദേശ മദ്യവിൽപ്പനശാല അടച്ചു പൂട്ടി
കണ്ണൂരാൻ വാർത്ത
ചെറുപുഴ: ചെറുപുഴയിലെ കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെ വിദേശ മദ്യവിൽപ്പനശാല അടച്ചു പൂട്ടി. പയ്യന്നൂര്‍ കോത്തായി മുക്കിനടുത്തേക്ക് ഇത് മാറ്റി സ്ഥാപിക്കുമെന്ന വിവരമാണ് ലഭിക്കുന്നത്. യാതൊരു മുന്നറിയിപ്പും കൂടാതെ ഇന്നലെ രാത്രിയോടെയാണ് വിദേശ മദ്യവിൽപ്പനശാല അടച്ച് പൂട്ടിയത്. മദ്യവിൽപ്പനശാല ലാഭകരമല്ല എന്ന കാരണം പറഞ്ഞാണ് അടച്ച് പൂട്ടിയത് എന്നാണ് ലഭിക്കുന്ന സൂചന.

ഇതോടെ ചെറുപുഴ മേഖലയിലെ മദ്യപാനികള്‍ക്ക് മദ്യം ലഭിക്കാനായി ആലക്കോട്, വെള്ളരിക്കുണ്ട് ടൗണുകളിലെ വിദേശ മദ്യവിൽപ്പനശാലകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിദേശ മദ്യവിൽപ്പനശാല അടച്ച് പൂട്ടിയത് ചെറുപുഴയിലെ ബാര്‍ ഹോട്ടലിലെ മദ്യ വില്‍പ്പനയ്ക്കും സഹായകരമാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത