കുരുന്നുകള്‍ക്ക് സ്‌നേഹതീരമൊരുക്കാൻ അവസരം
കണ്ണൂരാൻ വാർത്ത
കണ്ണൂർ ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടിൽ താമസിപ്പിച്ച് വളർത്താൻ താൽപ്പര്യമുള്ളവരിൽനിന്ന്‌ വെക്കേഷൻ ഫോസ്റ്റർകെയർ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ബാലനീതി നിയമപ്രകാരം ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ സംരക്ഷിക്കപ്പെടുന്നതും അവധിക്കാലത്ത് കുടുംബാംഗങ്ങളോടൊപ്പം പോകാൻ സാധിക്കാത്തതുമായ കുട്ടികൾക്ക് അവരെ സ്വീകരിക്കാൻ സന്നദ്ധതയും പ്രാപ്തിയുമുള്ള കുടുംബങ്ങളിൽ അവധിക്കാലം ചെലവഴിക്കാൻ അവസരം ഒരുക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത