ശുദ്ധജല നിരക്ക് വർധന: പൊതുടാപ്പുകൾ കുറയ്ക്കാൻ തളിപ്പറമ്പ് നഗരസഭ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്∙ വെള്ളക്കരം ലീറ്ററിന് ഒരു പൈസ വീതം വർധിപ്പിച്ചപ്പോൾ പൊതു ടാപ്പുകൾക്ക് ഉണ്ടായ നിരക്ക് വർധന 3 ഇരട്ടിയോളം. ഇതേ തുടർന്നു ജനങ്ങൾക്കു സൗജന്യമായി കുടിവെള്ളം നൽകുന്ന പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യത്തിലാണു തദ്ദേശ സ്ഥാപനങ്ങൾ. തളിപ്പറമ്പ് നഗരസഭയിൽ13146 രൂപയുടെ വർധനവാണ് ഈ വർഷം മുതൽ പൊതുടാപ്പുകളുടെ വെള്ളക്കരത്തിൽ ഉണ്ടാകുന്നത്.
ഈ സാഹചര്യത്തിൽ പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. 

തളിപ്പറമ്പ് നഗരസഭയിൽ പൊതുടാപ്പുകൾക്ക് ഒരു വർഷം 8692 രൂപയുള്ളത് 21838 രൂപയായാണ് വർധിച്ചത്. ഫെബ്രുവരി 3 മുതൽ ഈ നിരക്ക് വർധന നിലവിൽ വരികയും ചെയ്തു. നഗരസഭയിൽ 109 പൊതു ടാപ്പുകൾ ഉണ്ടായിരുന്നവയിൽ 59 എണ്ണം മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ഇത്തരം ടാപ്പുകളിൽ പ്രവർത്തിക്കാത്തവും ഉൾപെടുന്ന അവസ്ഥയാണ്. വേനൽ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്കും വഴിയാത്രക്കാർക്കും സൗജന്യമായി കുടിവെള്ളം ലഭിക്കുന്ന ടാപ്പുകളാണെങ്കിലും 3 ഇരട്ടിയോളം നിരക്ക് വർധിച്ച സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുമായി ചേർന്ന് പരിശോധന നടത്തി ഇത്തരം പൊതു ടാപ്പുകളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കേണ്ട അവസ്ഥയാണെന്ന് തദ്ദേശ ഭരണാധികാരികൾ പറയുന്നു.
ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഇക്കാര്യം അജണ്ടയായി പരിഗണിച്ച് പൊതുടാപ്പുകളുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുവാനും തീരുമാനിച്ചു. മാർച്ച് 31ന് ശേഷം വാട്ടർ അതോറിറ്റിയുമായി ചേർന്ന് പൊതുടാപ്പുകളുടെ എണ്ണവും പ്രവർത്തന ക്ഷമതയും തിട്ടപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha