മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാൻ വ്രതാരംഭം നാളെ
കണ്ണൂരാൻ വാർത്ത
ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് സ്ഥിരീകരിച്ചത്. കാപ്പാടും കുളച്ചലിലും മാസപ്പിറവി കണ്ടത്.

ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‌ലിംകൾ റമദാനെ കാണുന്നത്.

പുണ്യങ്ങളുടെ പൂക്കാലമെന്നാണ് റമദാൻ അറിയപ്പെടുന്നത്. പകൽ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയിൽ സമൂഹ നമസ്‌കാരവും പ്രാർഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം. പലയിടങ്ങളിൽ മാസപ്പിറ കണ്ടതോടെ ഖാദിമാർ റമദാൻ പ്രഖ്യാപിച്ചു. പ്രാർഥനകളും സദ്ചര്യകളുമായി വിശ്വാസിയുടെ സമ്പൂർണ സംസ്‌കരണമാണ് നോമ്പിലൂടെ നടക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത