കാട്ടുപന്നി കുറുകെച്ചാടി; ഓട്ടോ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 March 2023

കാട്ടുപന്നി കുറുകെച്ചാടി; ഓട്ടോ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു

മേപ്പാടി: നെടുങ്കരണയിൽ കാട്ടുപന്നി കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസ്സുകാരൻ മരിച്ചു. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കടച്ചിക്കുന്നിലെ സുബൈറയുടെ വീട്ടിൽനിന്ന് ഓടത്തോടിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുങ്കരണയിൽവെച്ച് സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്നും അപ്രതീക്ഷിതമായി പന്നി കുറുകെച്ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തില്‍ അമ്മ സുബൈറയ്ക്കും സഹോദരന്‍ മുഹമ്മദ് അമീനും പരിക്കേറ്റു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog