വനിതാഡോക്ടറെ കോഴിക്കോട്ടെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചു, നഗ്നദൃശ്യം പ്രചരിപ്പിച്ചു; നേഴ്‌സ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 2 March 2023

വനിതാഡോക്ടറെ കോഴിക്കോട്ടെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചു, നഗ്നദൃശ്യം പ്രചരിപ്പിച്ചു; നേഴ്‌സ് അറസ്റ്റിൽ

കോഴിക്കോട്: ഡോക്ടറെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയെന്ന കേസില്‍ പുരുഷ നഴ്‌സ് അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിയായ നഴ്‌സ് നിഷാം ബാബു (24)വിനെയാണ് വനിതാ ഡോക്ടറുടെ പരാതിയില്‍ കസബ പോലീസ് പിടികൂടിയത്.

മൈസൂരുവിലെ ആശുപത്രിയിലെ മലയാളി ഡോക്ടറാണ് പരാതിക്കാരി. നേരത്തേ മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനംചെയ്ത് ഡോക്ടറെ കോഴിക്കോട് നഗരത്തില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

നഗരത്തിലെ സ്വകാര്യലോഡ്ജില്‍ വെച്ച് ഡിസംബറിലായിരുന്നു ആദ്യ സംഭവം. ഇതിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി വീണ്ടും അഞ്ചുതവണ മൈസൂരുവിലെ വിവിധ ലോഡ്ജുകളില്‍ പീഡനം തുടര്‍ന്നു.

ഫോണിലൂടെ ശല്യം തുടരുകയും ലോഡ്ജിലെത്തണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തതോടെ സഹികെട്ട് നഴ്‌സിന്റെ മൊബൈല്‍ നമ്പര്‍ ഡോക്ടര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഡോക്ടറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെയാണ് ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog