അന്താരാഷ്ട്ര അങ്ങാടിക്കുരുവി ദിനം: തളിപ്പറമ്പ് മാർക്കറ്റിൽ പക്ഷികൾക്കായി കൂടുകൾ സ്ഥാപിച്ചു
കണ്ണൂരാൻ വാർത്ത
തളിപ്പറമ്പ് : മാർച്ച് - 20 അന്താരാഷ്ട്ര അങ്ങാടിക്കുരുവി ദിനത്തിന്റെ ഭാഗമായി മലബാർ അവയർനെസ്സ് & റെസ്ക്യു സെന്റർ (മാർക്ക്) ന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് മാർക്കറ്റിൽ പക്ഷികൾക്കായി കൂടുകൾ സ്ഥാപിച്ചു. പ്രശസ്ത സിനിമ - കലാ സംവിധായകൻ രാഖിൽ രാമന്തളി ഉദ്ഘാടനം ചെയ്തു. മാർക്ക് സെക്രട്ടറി റിയാസ് മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ അനിൽ തൃച്ചംബരം, രഞ്ചിത്ത് നാരായണൻ , പ്രിയേഷ് , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത