മകൻ മരിച്ചതറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അമ്പലപ്പുഴ : യുവാവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപം തെക്കേയറ്റത്ത് വീട്ടിൽ ഇന്ദുലേഖ(59), മകൻ നിധിൻ (31) എന്നിവരാണ് മരിച്ചത്.

മത്സ്യത്തൊഴിലാളിയായ നിധിനെ ബുധനാഴ്ച രാത്രി 8.30ഓടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ ഇന്ദുലേഖയ്ക്ക് ശാരീരിക അസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: മദനൻ. മറ്റു മക്കൾ: മിഥുൻ, നവീൻ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha