കുഞ്ഞിമംഗലം പഞ്ചായത്തിനും തളിപ്പറമ്പ്‌ ബ്ലോക്കിനും അംഗീകാരം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 March 2023

കുഞ്ഞിമംഗലം പഞ്ചായത്തിനും തളിപ്പറമ്പ്‌ ബ്ലോക്കിനും അംഗീകാരം

കണ്ണൂർ : കുഞ്ഞിമംഗലം പഞ്ചായത്തിന്റെയും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. 2023–24 വർഷം ആദ്യം അംഗീകാരം ലഭിച്ചത് ഈ രണ്ട് പദ്ധതികൾക്കാണ്. 145 പ്രൊജക്ടുകളാണ് കുഞ്ഞിമംഗലത്തിനുള്ളത്. പദ്ധതി അടങ്കൽ 9.68 കോടി രൂപ. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് ഏഴും ജില്ലാ പഞ്ചായത്തുമായി ചേർന്ന് 12 ഉം പ്രൊജക്ടുകളാണ് നിർദേശിച്ചത്. കുഞ്ഞിമംഗലം മാങ്ങയുമായി ബന്ധപ്പെട്ട് ‘നാട്ടുമധുരം' എന്ന നൂതന പദ്ധതിയും നടപ്പാക്കും. 

തളിപ്പറമ്പ് ബ്ലോക്ക് 12.51 കോടി അടങ്കലിൽ 95 പ്രൊജക്ടുകളാണ് നിർദേശിച്ചത്. 32 പദ്ധതികൾ സംയുക്തമായി ഏറ്റെടുത്തിട്ടുണ്ട്. 84 തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ വാർഷിക പദ്ധതി ഭേദഗതിയും ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. തലശേരി നഗരസഭയുടെ ഭേദഗതിക്ക് അംഗീകാരം നൽകാൻ ബാക്കിയുണ്ട്. 

ആകെ 93 ൽ തദ്ദേശ സ്ഥാപനങ്ങളിൽ എട്ടെണ്ണം ഭേദഗതിക്ക് അപേക്ഷിച്ചിട്ടില്ല. ഇവയുടെ ഭേദഗതിക്ക് ഇനി പ്രത്യേക അനുമതി വേണ്ടിവരുമെന്ന് യോഗത്തിൽ അധ്യക്ഷയായ ഡിപിസി ചെയർപേഴ്‌സൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ദിവ്യ പറഞ്ഞു. യോഗത്തിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. കെ.കെ. രത്നകുമാരി, അഡ്വ. ടി. സരള, എൻ.പി. ശ്രീധരൻ, വി. ഗീത, കെ. താഹിറ, ലിസി ജോസഫ്, ശ്രീന പ്രമോദ്, എ.ഡി.എം കെ.കെ ദിവാകരൻ, സർക്കാർ നോമിനി കെ.വി. ഗോവിന്ദൻ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ഇൻ ചാർജ് ടി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog