യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലംതല ഉദ്ഘാടനം
കണ്ണൂരാൻ വാർത്ത
യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലംതല ഉദ്ഘാടനം കൊട്ടിയൂർ പള്ളിയറയിൽ നടന്നു. അഡ്വ. സണ്ണി ജോസഫ്  എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുമേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്  സണ്ണി വേലിക്കകത്ത്, ജിബിൻ കണിച്ചാർ, റോയ് നമ്പുടാകം,  ജിജോ ആന്റണി, പി.സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ജില്ല എക്സിക്യൂട്ടീവുമാരായ രഞ്ജുഷ, റെയ്‌സൺ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ വടക്കയിൽ, ഷിന്റോപ്പി ജോർജ്, ജെയ്ഷാ ബിജു, ശശി തുണ്ടിത്തറ, ജോൺസൺ കന്നപ്പള്ളി, ബിജു ഓളാട്ടുപുറം, ജോബിഷ് ജോസഫ്, മിനി പൊട്ടങ്കൽ, ബിജു മുക്കടക്കാട്ട്, ബാബു കുമ്പുളുങ്ങൽ ജോയ് ഓരത്തേൽ തുടങ്ങിയവർ പങ്കെടുത്തു.

പള്ളിയറ യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജിൻസ് വളവനാൽ, വൈസ് പ്രസിഡന്റ് ഡെൽഫിൻ കരിപ്പുകാട്ടിൽ, ജനറൽ സെക്രട്ടറിമാരായ സാൻവിയ മുക്കടക്കാട്ട്, ഷൈബിൻ വട്ടുകുളം, അഭിജിത് പള്ളിക്കുന്നേൽ, ട്രഷറർ നിതിൻ പുതനപ്ര എന്നിവരെ എം.എൽ.എ ഷാൾ അണിയിച്ച് ആദരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത