മാലിന്യ സംസ്കരണം : പൊതുജനങ്ങൾക്കും പരാതി നൽകാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, നിരോധിത വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും, ഹരിത പെരുമാറ്റച്ചട്ടലംഘനം എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്കും ജില്ലാ എൻഫോഴ്സ്മെന്റ്‌സ് ടീമിനെ അറിയിക്കാം. പരാതികൾ enfoIsgd@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കാം.
 
ചൊവ്വാഴ്‌ച ഇരിട്ടി നഗരസഭയിൽ പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ്‌ ടീം പേപ്പർ കപ്പ്, ക്യാരി ബാഗ് എന്നിവ പിടിച്ചെടുത്ത് നോട്ടീസ് നൽകി. എ.ബി സ്റ്റാഴ്സ്, ശ്യാം ട്രേഡേഴ്സ്, വെർലോൺ ഫാൻസി ആൻഡ്‌ ഫൂട്ട്‌വേർ എന്നീ സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. അയ്യായിരത്തിലധികം പേപ്പർ കപ്പുകൾ, ഒന്നരക്കിലാേയിലധികം ക്യാരീ ബാഗുകൾ എന്നിവയാണ് കണ്ടെടുത്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha