ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) യാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ്‌ സംഭവം. കൊലയ്‌ക്ക്‌ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മരുമകൻ അലി അക്ബർ ഗുരുതര നിലയിലാണ്‌.

ഭാര്യയെയും ഇയാൾ വെട്ടി പരുക്കേൽപ്പിച്ചു. ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. പുലർച്ചെ 4.30 നാണ് സംഭവമുണ്ടായത്. 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത