ഉത്സവ ലഹരിയില്‍ നാടുകാണി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട് : വോളി പ്രേമികളിൽ ആവേശം നിറച്ച്‌ നാടുകാണി അഖിലേന്ത്യാ വോളി. നൂറുകണക്കിനാളുകളാണ്‌ കളികാണാൻ മലയോരത്തേക്കെത്തുന്നത്. തിങ്കളാഴ്ച നടന്ന ഇന്റർ കോളേജ് മത്സരത്തിൽ വാശിയേറിയ അഞ്ച് സെറ്റ് മത്സരത്തിൽ ഡീ പോൾ എടത്തൊട്ടിയെ പരാജയപ്പെടുത്തി സായി കാലിക്കറ്റ് വിജയിച്ചു. അഖിലേന്ത്യാ വോളിയിൽ നേരിട്ടുള്ള മൂന്ന് സെറ്റിന്‌ കേരളാ പൊലീസിനെ ഇന്ത്യൻ എയർഫോഴ്സ് കീഴടക്കി. ബുധനാഴ്ച നടക്കുന്ന ഇന്റർ കോളേജ് മത്സരത്തിൽ സെന്റ് ജോസഫ് സ്റ്റീഫൻ കോളേജ് പത്തനാപുരവും ശ്രീനാരായണ കോളേജ് ചേളന്നൂരും ഏറ്റുമുട്ടും. അഖിലേന്ത്യാ വോളിയിൽ ബി.പി.സി.എൽ കൊച്ചിയെ കർണാകട സംസ്ഥാന ടീം നേരിടും. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha