കുഞ്ഞുദിയയ്‌ക്ക്‌ മിഴിതുറക്കാൻ കരുണപെയ്യണം
കണ്ണൂരാൻ വാർത്ത
മയ്യിൽ : കളിപ്പാട്ടങ്ങളുടെ ശബ്ദം കേൾക്കുന്നിടത്തേക്ക്‌ നോക്കി കുഞ്ഞുദിയ നൊണ്ണുകാട്ടി കുടുകുടെ ചിരിക്കും. അതുപക്ഷേ കണ്ടുനിൽക്കുന്നവരുടെ കണ്ണ്‌ നനയിക്കും. വർണക്കാഴ്‌ചകളുടെ ലോകം ഈ പിഞ്ചുകുഞ്ഞിന്‌ അന്യമാണ്‌. ഇരുൾമൂടിയ ലോകത്തേക്കാണ്‌ കുഞ്ഞുദിയ പിറന്നുവീണത്‌. വർണങ്ങളുടെയും നിറങ്ങളുടെയും വെളിച്ചത്തിലേക്ക്‌ ദിയമോൾ പിച്ചവയ്‌ക്കുന്നത്‌ കാണാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം സാമ്പത്തീക പ്രതിസന്ധിയിൽതട്ടി ഉടഞ്ഞുപോവുകയാണ്‌. 
കൊളച്ചേരിപ്പറമ്പ് ലക്ഷംവീട്ടിലെ രാജേശ്വരിയുടെയും സുനിലിന്റേയും മകളാണ്‌ ഒരു വയസ്സുകാരി ദിയ. ജന്മനാ കാഴ്ചശക്തിയില്ല. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സയിലാണിപ്പോൾ. വിദഗ്ദ്ധ ചികിത്സയിലൂടെയും ഓപ്പറേഷനുകളിലൂടെയും കാഴ്ച തിരികെപിടിക്കാമെന്നാണ്‌ ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇതിനാവശ്യമായ മൂന്നു ലക്ഷത്തിലധികം രൂപ കണ്ടെത്താൻ നിർധനരായ ഈ ദമ്പതികൾക്ക്‌ കഴിയുന്നില്ല. കൂലിവേല ചെയ്ത് കുടുംബം നോക്കി വാടക വീട്ടിലാണ്‌ ദിയയുടെ കുടുംബം കഴിയുന്നത്‌. നാട്ടുകാരുടെ നേതൃത്വത്തിൽ കൊളച്ചേരി പഞ്ചായത്ത് അംഗം കെ.സി. സീമ ചെയർമാനും വി.കെ. അഭിലാഷ് കൺവീനറും കെ.വി. നാരായണൻ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സമാഹരണം നടത്തുന്നുണ്ട്‌. കനിവ് വറ്റാത്തവരുടെ കാരുണ്യത്തിൽ കാഴ്‌ച തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണീ കുടുംബം. 

അക്കൗണ്ട്‌ നമ്പർ: എസ്.ബി.ഐ കരിങ്കൽകുഴി ശാഖ, 41744642743 
IFSC: SBIN0070981. 

മുല്ലക്കൊടി കോ–ഓപ്പറേറ്റീവ് റൂറൽ ബാങ്ക്‌ കൊളച്ചേരിമുക്ക് ശാഖ, 
അക്കൗണ്ട് നമ്പർ: MLK011970016018, IFSC CODE: ICIC0000103. 

ഗൂഗിൾപേ നമ്പർ: 9895204793.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത