നിസ്കാര കിറ്റ് വിതരണം നടത്തി
കണ്ണൂരാൻ വാർത്ത

ഇരിക്കൂർ: ദുബായ് കെ.എം.സി.സി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി  നിർധന കുടുംബിനികൾക്കുള്ള നിസ്കാര കിറ്റ് വിതരണം നടത്തി. ഇരിക്കൂറിലെയും സമീപ പ്രദേശത്തെയും  നൂറോളം നിർധന കുടുംബിനികൾക്കുള്ള  നിസ്കാരകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ദുബായ് കെ.എം.സി.സി ഉപദേശക സമിതി അംഗം കെ.ടി. നിസ്താർ സാഹിബ് വനിതാ ലീഗ് പ്രസിഡന്റ് സുലൈഖ ടീച്ചർക്ക് കൈമാറി കൊണ്ട് നിർവഹിച്ചു.

ഇരിക്കൂർ ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത് ഉത്ഘാടനം ചെയ്തു. കെ.എം.സി.സി വർക്കിംഗ് സെക്രട്ടറി അഷ്‌റഫ് പള്ളിപ്പാത്ത്, മുസ്ലിം ലീഗ് നേതാക്കളായ  കെ.പി. അബ്ദുല്ല, കുഞ്ഞിമായൻ മാസ്റ്റർ, എൻ.വി. ഹുസൈൻ ഹാജി പെടയങ്ങോട്, ശിഹാബുദ്ധീൻ പള്ളിപ്പാത്ത്, സി.പി. റസാഖ്, വനിതാ ലീഗ് നേതാക്കളായ ടി.പി. ഫാത്തിമ, എൻ.കെ.കെ. മുഫീദ, ജി.സി.സി കെ .എം.സി.സി നേതാവ് ഹംസ എം.പി, യൂത്ത് ലീഗ് നേതാക്കളായ വി.സി. ജുനൈർ, എം.സി. അഷ്‌റഫ്, എം.എസ്.എഫ് നേതാക്കളായ അഫ്സൽ, ആദിൽ എന്നിവർ ആശംസകൾ നേർന്ന്  കൊണ്ട് സംസാരിച്ചു. വി. ഉമ്മർകുട്ടി അദ്ധക്ഷത വഹിച്ചു. അബ്ദുല്ല അസ്അദി സ്വാഗതവും ടി.സി റിയാസ് നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത