തലശേരി:തലശേരി കോ–ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്‌പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബുധൻ വൈകിട്ട് നാലോടെ എത്തിയ മുഖ്യമന്ത്രി ഡോക്ടർമാരോട് ചികിത്സാവിവരങ്ങൾ അന്വേഷിച്ചു. പുഷ്‌പനെ ആശ്വസിപ്പിക്കുകയും ചെയ്‌തു.
ഡോക്ടർമാരായ സുധാകരൻ കോമത്ത്, സി.കെ. രാജീവ് നമ്പ്യാർ, ഷബീബ് റഹ്മാൻ എന്നിവർ ചികിത്സാ വിവരങ്ങൾ ധരിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രദീപൻ മൊകേരി, ആശുപത്രി വൈസ്‌പ്രസിഡന്റ് ടി. സുധീർ എന്നിവർ ഒപ്പമുണ്ടായി. മൂത്രത്തിലെ പഴുപ്പും തലകറക്കവും കാരണം ഏതാനും ദിവസം മുമ്പാണ് പുഷ്‌പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1994 നവംബർ 25ന്റെ കൂത്തുപറമ്പ് വെടിവയ്‌പ്പിലാണ് പുഷ്‌പൻ ശരീരം തളർന്ന് കിടപ്പിലായത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു