ആശ്രയ ഇനി 'കോടിയേരി ബാലകൃഷ്‌ണൻ സാന്ത്വന കേന്ദ്രം' ; സംഘാടകസമിതി രൂപീകരണം നാളെ
കണ്ണൂരാൻ വാർത്ത
കോടിയേരി : മലബാർ ക്യാൻസർ സെന്ററിന്‌ സമീപമുള്ള ആശ്രയ ചാരിറ്റബിൾ സൊസെറ്റി ഇനി കോടിയേരി ബാലകൃഷ്‌ണൻ സാന്ത്വന കേന്ദ്രം. പുനർനാമകരണവും കുട്ടികളുടെ ബ്ലോക്കിന്റെ ഉദ്‌ഘാടനവും ഏപ്രിൽ എട്ടിന്‌ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. അഞ്ചുനില കെട്ടിടത്തിൽ കുട്ടികൾക്ക്‌ മാത്രമായി രണ്ട്‌ നിലകൂടി പണിതിട്ടുണ്ട്‌. 

ക്യാൻസർ സെന്ററിലെത്തുന്ന രോഗികൾക്ക്‌ താമസിച്ച്‌ ചികിത്സിക്കാനുള്ള കേന്ദ്രമെന്ന നിലയിൽ കോടിയേരി ബാലകൃഷ്‌ണൻ രൂപം നൽകിയ സാന്ത്വന കേന്ദ്രമാണ്‌ അദ്ദേഹത്തിന്റെ നിത്യസ്‌മാരകമാകുന്നത്‌. ഉദ്‌ഘാടനം ജനപങ്കാളിത്തത്തോടെ വിപുലമായി നടത്താനുള്ള സംഘാടകസമിതി രൂപീകരണ യോഗം ഞായർ രാവിലെ 10.30ന്‌ ആശ്രയയിൽ ചേരും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത