തി​ല്ല​ങ്കേ​രിയിലെ വയോ ദമ്പതികൾക്ക് വീടൊരുക്കാൻ നാട് കൈകോർക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ദു​രി​തം പേ​റു​ന്ന വയോ ദ​മ്പ​തി​ക​ൾ​ക്ക് വീ​ട് യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി പ്ലാ​സ്റ്റി​ക് കൂ​ര​യി​ൽ ക​ഴി​യു​ന്ന തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ പ​ള്ള്യം സ്വ​ദേ​ശി വി​ജ​യ​ന്റെ കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​നാ​ണ് നാ​ടൊ​ന്നി​ക്കു​ന്ന​ത്.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന പ​ഴ​യ വീ​ട് പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. ത​ൽ​സ്ഥാ​ന​ത്ത് നി​ർ​മി​ച്ച വീ​ടി​ന്റെ ത​റ​യി​ൽ കെ​ട്ട​ിയു​ണ്ടാ​ക്കി​യ പ്ലാ​സ്റ്റി​ക് കൂ​ര​യി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​ളു​മൊ​ത്ത് കു​ടുംബം ക​ഴി​യു​ന്ന​ത്.

ഭ​വ​ന​പ​ദ്ധ​തി​യി​ലൊ​ന്നും ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തി​റ​ങ്ങി​യ​ത്. തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രീ​മ​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ള്ള്യ​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ജ​യ​ൻ കു​ടും​ബ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ണി​യ​രി ച​ന്ദ്ര​ൻ, വി. ​വി​മ​ല, കെ.​വി. രാ​ജ​ൻ, എം.​വി. ശ്രീ​ധ​ര​ൻ, എം.​എ​ൻ. ബി​ജു, അ​ശോ​ക​ൻ, കെ. ​സ​രീ​ഷ് കു​മാ​ർ, നെ​ല്ലി​ക്ക രാ​ജ​ൻ, പി. ​ദി​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യ​ന്റെ പേ​രി​ൽ പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് ഇ​രി​ട്ടി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ർ : 4278000100745543 IFSC CODE:PUNB0427800. ഗൂ​ഗി​ൾ പേ ​ന​മ്പ​ർ: 9747510897.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha