തളിപ്പറമ്പ്: കോടതി ജീവനക്കാരിക്കു നേരെ ആസിഡാക്രമണം നടത്തിയ സംഭവത്തിലെ പ്രതി ചപ്പാരപ്പടവ് സ്വദേശി എം. അഷ്കറിനെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് 5.15ന് ന്യൂസ് കോർണർ ജങ്ഷനിലാണ് തളിപ്പറമ്പ് മുൻസിഫ് കോടതി യു.ഡി ക്ലർക്ക് കെ. ഷാഹിദക്ക് (45) നേരെ ആക്രമണമുണ്ടായത്.
ആസിഡ് ആക്രമണത്തെ തുടർന്ന് മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ഷാഹിദ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. വീര്യമേറിയ സൾഫ്യൂറിക്ക് ആസിഡ് ആണ് അഷ്കർ ഷാഹിദയുടെ ശരീരത്തിലേക്ക് ഒഴിച്ചത്. ആദ്യ ശ്രമം വിജയിക്കാതായപ്പോൾ ആസിഡ് കുപ്പി ഷാഹിദക്ക് നേരെ എറിയുകയായിരുന്നുവത്രെ. ഈ സമയത്താണ് സമീപത്തുള്ളവരുടെ ശരീരത്തിലും ആസിഡ് പതിച്ചത്. ഷാഹിദയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം വധശ്രമത്തിനാണ് അഷ്കറിനെതിരെ കേസെടുത്തത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു