മണ്ണും വെള്ളവും കാക്കാൻ വിജോയുടെ സഞ്ചാരം
കണ്ണൂരാൻ വാർത്ത
മണ്ണും വെള്ളവും സംരക്ഷിക്കണമെന്ന സന്ദേശവുമായി വിജോ വർഗീസ് യാത്ര തുടരുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അയൽരാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ എന്നിവടങ്ങളിലും വിജോ സന്ദർശിക്കും. 

ഫെബ്രുവരി 10ന് ശിവമോഗയിലാണ്‌ യാത്ര ആരംഭിച്ചത്. യാത്രയുടെ ഭാഗമായി വിജോ ചെറുപുഴയിലുമെത്തി. ഇവിടെനിന്ന് മംഗളൂരു, കാർവാർ, ഗോവ, മഹാരാഷ്ട്ര, മുംബൈ, ഗുജറാത്ത്, രാജസ്ഥാൻ, കുളുമണാലി വഴി നേപ്പാളിലും തുടർന്ന്‌ ഭൂട്ടാനിലുമെത്തും. തിരിച്ച് മണിപ്പുർ, മിസോറാം, ബംഗാൾ, വിശാഖപട്ടണം, ചെന്നൈ വഴി ഷിമോഗയിലെത്തും. യാത്രയിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള മണ്ണും വെള്ളവും ശേഖരിക്കും. ഇതിൽ ഒരു ഭാഗം ഷിമോഗയിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മുരുകൻ പ്രതിമയുടെ നിർമാണത്തിന്‌ നൽകും. മാനവികത, ഏകത, സമഭാവന എന്ന സന്ദേശവും രക്തം ദാനം ചെയ്ത് ജീവൻ രക്ഷിക്കുക എന്ന മുദ്രാവാക്യവും വിജോ യാത്രയിലുയർത്തുന്നുണ്ട്. 

20,000 കിലോമീറ്ററിലധികം ദൂരം പിന്നിടുമെന്നാണ് കരുതുന്നത്. താമസം ഹോട്ടലുകളിലും യാത്രയിൽ പരിചയപ്പെടുന്നവർക്കുമൊപ്പമാണ്. എല്ലാവരും നല്ല പിന്തുണയാണ് നൽകുന്നതെന്ന് വിജോ പറഞ്ഞു. മുപ്പതുകാരനായ വിജോ ഷിമോഗയിൽ സ്ഥിരതാമസക്കാരനും ബിസിനസ്സുകാരനുമാണ്‌. മാതാപിതാക്കൾ മലയാളികളാണ്. 2014ൽ ചൈൽഡ് ലൈനിന്‌വേണ്ടി വിജോ സോളോറൈഡ് നടത്തിയിരുന്നു. അന്ന് 26 ദിവസം കൊണ്ട് 7,100 കിലോമീറ്ററാണ് സഞ്ചരിച്ചത്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത