പലതരം പകർച്ചപ്പനികൾ ഉള്ളതിനാൽ പ്രതിരോധ ശീലങ്ങൾ അതിശ്രദ്ധയോടെ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ. ഇതുസംബന്ധിച്ച മുൻകരുതലുകളും നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
* പൊതുസ്ഥലങ്ങളും ബസ്/ട്രെയിൻ യാത്രകളിലും മാസ്ക് ധരിക്കണം
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം
* ഇടക്കിടെ കണ്ണിലും മൂക്കിലും സ്പർശിക്കുന്ന ശീലം ഒഴിവാക്കുക
* കൈകൾ ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കുകയോ സോപ്പുപയോഗിച്ച് കഴുകുകയോ ചെയ്യുക
* ഹസ്തദാനം ഒഴിവാക്കുക
* പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പുന്ന ശീലം ഒഴിവാക്കുക
* ആൾക്കൂട്ടം ഒഴിവാക്കുക, വായുസഞ്ചാരം കുറഞ്ഞ തിരക്കുള്ള മുറികൾ /ഹാളുകൾ എന്നിവിടങ്ങളിൽ കൂടുതൽ സമയം ചെലവിടാതിരിക്കുക
* ധാരാളം വെള്ളം കുടിക്കുക
* പനി, ചുമ, തൊണ്ടവേദന, ചുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
* പ്രായമുള്ളവർ, കുട്ടികൾ മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ ഇരിക്കുന്നവർ തുടങ്ങിയവർ ശ്രദ്ധിക്കണം
* പനിയുള്ളപ്പോൾ, മറ്റുള്ളവരിൽനിന്ന് അകലം പാലിക്കുക.
* പനിയുള്ളപ്പോൾ പൊതുസ്ഥലങ്ങൾ, സ്കൂൾ/കോളജ്, തൊഴിൽ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകരുത്.
* നന്നായി വിശ്രമിക്കുക
* എലിപ്പനി പോലെയുള്ളവക്ക് പേശിവേദന മാത്രം ലക്ഷണമായി കാണാറുണ്ട്. അതുകൊണ്ട് പനി, പേശി വേദന തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു