മൃഗങ്ങളുടെ രോഗപരിശോധനയും ചികിത്സയും കർഷകർക്ക് അരികെ; ആംബുലേറ്ററി ക്ലിനിക്കിന് തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : മൃഗസംരക്ഷണ വകുപ്പു നടപ്പാക്കുന്ന ആംബുലേറ്ററി ക്ലിനിക്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖ നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ എം.പി.രാജേഷ് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.പത്മരാജ്, മൊബൈൽ വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ.ശീതൾ ഡൊമിനിക്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹനൻ, ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി സുധ എന്നിവർ പ്രസംഗിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഏഴോം, കരയത്തുംചാൽ, ചെമ്പൻതൊട്ടി, കാങ്കോൽ ആലപ്പടമ്പ്, ഇരിട്ടി കാലാങ്കി എന്നിവിടങ്ങളിൽ ക്യാംപുകൾ‌ നടക്കും.

ആംബുലേറ്ററി ക്ലിനിക്

മൃഗങ്ങളുടെ രോഗപരിശോധനയും ചികിത്സയും ജില്ലയിലെ കർഷകരുടെ അടുക്കൽ എത്തിക്കുന്ന പദ്ധതിയാണിത്. യൂണിറ്റിൽ നിന്നുതന്നെ മരുന്നുകളും വിതരണം ചെയ്യും. സേവനം പൂർണമായും സൗജന്യമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha