തെങ്ങിന് തീപ്പിടിച്ചു: തളിപ്പറമ്പ് അഗ്നിശമനസേനയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി
കണ്ണൂരാൻ വാർത്ത
ആലക്കോട്: തെങ്ങിന് തീപിടിച്ചു. ആലക്കോട് അരങ്ങത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങിനാണ് തീപിടിച്ചത്. തൊട്ടടുത്ത് കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്നാണ് തീ പിടിച്ചതെന്ന് കരുതുന്നു. ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. തളിപ്പറമ്പിൽ നിന്ന് അഗ്നിശമന നിലയം ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി.സഹദേവൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. കെ.വി. രാജീവൻ, പി.വി. ദയൽ, എ. സിനീഷ്, പി. ചന്ദ്രൻ,  കെ. സജീന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത