ലോക ക്ഷയരോഗ ദിനാചരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ എം.പി ജീജ അദ്ധ്യക്ഷത വഹിച്ചു.

 'അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ ക്ഷയരോഗ ദിനം ആചരിക്കുന്നത്. 2025 ഓടെ ക്ഷയരോഗമുക്ത കേരളം സാധ്യമാക്കുന്നതിന് ക്ഷയരോഗികളെ കണ്ടെത്തി സൗജന്യ ചികിത്സ നൽകുന്നതോടൊപ്പം രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരിൽ ക്ഷയരോഗ സാധ്യത പരിശോധിച്ച് പ്രതിരോധ ചികിത്സ നൽകുകയും ചെയ്യുന്നു.
ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജി .അശ്വിൻ ക്ഷയരോഗ സന്ദേശം നൽകി. എൻ.എച്ച്.എം.ഡി.പി.എം ഡോ.പി.കെ. അനിൽകുമാർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.ബി ആൻഡ് ചെസ്റ്റ്, ജില്ലാ ടി.ബി സെന്റർ ജൂനിയർ കൺസൾട്ടന്റ് ഡോ.കെ.എം. ബിന്ദു ക്ഷയരോഗ ബോധവത്കരണ ക്ലാസെടുത്തു. പയ്യാമ്പലം ബീച്ചിൽ ക്ഷയരോഗ ബോധവത്കരണ കൂട്ടയോട്ടവും സൂംബാ ഡാൻസും സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha