പഴച്ചാറിൽനിന്ന് ഐസ്‌ കാൻഡി; കൂത്തുപറമ്പിലെ രജിനയുടെ ഹോംബോൺ താരം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 8 March 2023

പഴച്ചാറിൽനിന്ന് ഐസ്‌ കാൻഡി; കൂത്തുപറമ്പിലെ രജിനയുടെ ഹോംബോൺ താരം

കൂത്തുപറമ്പ് : കൃത്രിമ നിറങ്ങളെയും ദോഷകരമായ രുചിക്കൂട്ടുകളെയും പടിക്കുപുറത്താക്കി രജിനയുടെ ഹോംബോൺ. വീട്ടുവളപ്പിലെ മാങ്ങ, ചക്ക, സപ്പോട്ട, പാഷൻഫ്രൂട്ട്‌ എന്നിവയിൽനിന്നുള്ള പഴച്ചാറിൽ ഐസ്‌കാൻഡി ഉണ്ടാക്കിയാണ്‌ രജിന മധുരം വിളുമ്പന്നത്‌. അടുക്കള ചുവരുകൾക്കിടയിൽ തളിർത്ത ഹോംബോൺ കായലോട്‌ പറമ്പായിയിലെ രജിനയിലൂടെ നാടാകെ പടരുന്നു. 

വീട്ടമ്മയായ രജിനക്ക് രുചിക്കൂട്ടുകളുടെ പരീക്ഷണം ഏറെ ഇഷ്‌ടം. കൃത്രിമ പദാർഥങ്ങളടങ്ങിയ ഭക്ഷണം  മക്കൾക്ക് നൽകരുതെന്ന  നിർബന്ധബുദ്ധി പാചക പരീക്ഷണങ്ങളിലും അവർ പാലിച്ചു. രുചി വർധിക്കാനുള്ള വസ്‌തുക്കളോ കൃത്രിമ നിറങ്ങളോ കേടുവരാതിരിക്കാനുള്ള കൃത്രിമ പദാർഥങ്ങളോ ചേർക്കാറില്ല. ഇങ്ങനെ മക്കൾക്കായി നിർമിച്ച  ലഡുവിലാണ് തുടക്കം. കഴിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞതോടെ പരീക്ഷണം തുടരാൻ ആവേശമായി. പഴച്ചാറ്‌ കൊണ്ട്‌ ഐസ് കാൻഡി നിർമാണം തുടങ്ങി.

ഇതിലും കൃത്രിമ വസ്‌തുക്കളും നിറങ്ങളും ഒഴിവാക്കി. ഇളനീർ, മാമ്പഴം, ചക്ക, സപ്പോട്ട, പാഷൻഫ്രൂട്ട്, ബട്ടർഫ്രൂട്ട്, കിവി, സീതാപ്പഴം എന്നിവയുടെ പൾപ്പ്‌ ഉപയോഗിച്ച് നിർമാണം ആരംഭിച്ചു.  ഓരോന്നിന്റേയും നൂറും ഇരുനൂറുമൊക്കെ  രുചിക്കൂട്ട്‌ പരീക്ഷിച്ചാണ് ഹോംബോൺ വിപണിയിൽ താരമായത്‌. ജനുവരി മുതൽ പൾപ്പ്‌ ഉപയോഗിച്ച് ഐസ്ക്രീം നിർമാണവും ആരംഭിച്ചു.  

ഹോംബോൺ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ബംഗളൂരു, എറണാകുളം, ഇരിട്ടി എന്നിവിടങ്ങളിൽ ശാഖ ആരംഭിക്കാൻ ഒരുങ്ങുകയാണ് രജിന. 
 പറമ്പായിയിലെ ഫ്രൂട്ട് പ്ലാന്റ് നഴ്സറിയായ 'ദി ബിഗ് നഴ്സറിയിൽ' ഒരുക്കിയ ഐസ് പാർക്കിലാണ് ആധുനിക യന്ത്ര സംവിധാനത്തോടെ ഹോംബോൺ ഉൽപ്പന്ന നിർമാണവും വിൽപ്പനയും. ജന്മദിന–വിവാഹാഘോഷ പാർടികളിലും ഹേംബോൺ ഐസ് കാൻഡിയും ഐസ് ക്രീമും  മുൻകൂട്ടി ഓർഡർ ചെയ്‌ത്  വാങ്ങുന്നവരും ഏറെ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog