തലശേരി അതിരൂപത മുൻ വികാരി ജനറലും ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് ഉൾപ്പെടെ കുടിയേറ്റ മേഖലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും സ്ഥാപകനുമായ മോൺ. മാത്യു എം.ചാലിൽ (85) അന്തരിച്ചു. പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം.
ഭൗതികശരീരം വൈകിട്ട് 4 വരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും, 4 മുതൽ 6 വരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും, 6 മുതൽ ചെമ്പേരി പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എൻജിനീയറിങ് കോളജിലും പൊതുദർശനമുണ്ടാകും. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച 2.30ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആരംഭിക്കുമെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു