വടക്കൻ കേരളത്തിന്റെ തനത്‌ രുചിപ്പെരുമ നാടിന്‌ മുന്നിൽ; സഞ്ചാരികൾക്കായി നിറയും ‘പലഹാരക്കൊട്ട’

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി : വീട്ടമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ നാടൻ പലഹാരങ്ങളുടെ രുചി ഇനി സഞ്ചാരികൾക്കും ആസ്വദിക്കാം. ജില്ലാ പഞ്ചായത്ത്‌ ബജറ്റിൽ പ്രഖ്യാപിച്ച പലഹാര ഗ്രാമം പദ്ധതിയാണ്‌ വടക്കൻ കേരളത്തിന്റെ തനത്‌ രുചിപ്പെരുമ നാടിന്‌ മുന്നിൽ അവതരിപ്പിക്കുന്നത്‌. രുചികൊണ്ടും ഭക്ഷ്യവൈവിധ്യം കൊണ്ടും പ്രത്യേകതകളുള്ള ന്യൂമാഹി, കണ്ണപുരം പഞ്ചായത്തുകൾ പലഹാര ഗ്രാമങ്ങളായും മാറും. ഇതിന്‌ 20 ലക്ഷം രൂപയും അനുവദിച്ചു. കടൽ കടന്ന്‌ വിഭവങ്ങൾ നമ്മുടെ തീൻമേശയിലെത്തുന്ന കാലത്ത്‌ നമ്മുടെ രുചിവൈവിധ്യങ്ങളിലേക്ക്‌ വിദേശികളെയടക്കം ആകർഷിക്കുകയും പദ്ധതി ലക്ഷ്യമാക്കുന്നു. 

പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുടുംബശ്രീയുമായി സഹകരിച്ചാണ്‌ പലഹാരഗ്രാമങ്ങളിൽ പദ്ധതി നടപ്പാക്കുക. രണ്ടിടത്തും പലഹാര വിൽപ്പനക്ക്‌ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുകയും വീട്ടമ്മമാരുടെ സംഘം പലഹാരങ്ങൾ ശേഖരിച്ച്‌ ഇവിടെയെത്തിക്കുകയും ചെയ്യും. മുട്ടമാലയും ചട്ടിപ്പത്തിരിയും പലതരം അപ്പങ്ങളും കല്ലുമ്മക്കായ പൊരിച്ചതുമടക്കമുള്ള തനത്‌ വിഭവങ്ങൾ ന്യൂമാഹിയിലെ ഔട്ട്‌ലെറ്റുകളിലൂടെ ലഭിക്കുമ്പോൾ കണ്ണപുരത്തിന്റെ തനത്‌ വിഭവങ്ങളും വിൽപ്പനക്കെത്തും. സ്‌ത്രീകൾക്കുള്ള വരുമാനമാർഗത്തിനൊപ്പം തനത്‌ ഭക്ഷ്യവിഭവങ്ങൾ ലോകത്തിന്‌ പരിചയപ്പെടുത്തുന്ന ഇടംകൂടിയാകും ഈ ഔട്ട്‌ലെറ്റുകൾ. ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും മഹത്തായ കലയും ബഹുമാനിക്കപ്പെടേണ്ട ജോലിയുമാണെന്ന സന്ദേശംകൂടി ജില്ലാ ഭരണം നൽകുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha