വിവരങ്ങൾ വിരൽതുമ്പിൽ; ശ്രീകണ്ഠപുരം നഗരസഭയും ഡിജിറ്റലൈസേഷനിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ന് വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ കൃ​ത്യ​ത​യും വേ​ഗ​ത​യും ശാ​സ്ത്രീ​യ​ത​യും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ജി.​ഐ.​എ​സ് മാ​പ്പി​ങ് ആ​രം​ഭി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഭൂ​മി​യും വീ​ടു​ക​ളും പൗ​ര​ന്മാ​രു​ടെ വി​വ​ര​ങ്ങ​ളു​മെ​ല്ലാം ഇ​നി ഒ​രൊ​റ്റ ക്ലി​ക്കി​ൽ ല​ഭ്യ​മാ​കും. ഡ്രോ​ൺ സ​ർ​വേ, ഡി.​ജി.​പി.​എ​സ് തു​ട​ങ്ങി​യ അ​തി നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ ആ​സ്തി​ക​ൾ, റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, വീ​ടു​ക​ൾ, ഭൂ​മി​യു​ടെ അ​വ​സ്ഥ​ക​ൾ എ​ന്നി​വ​യാ​ണ് ഡ്രോ​ൺ പ​ക​ർ​ത്തു​ക. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഫീ​ൽ​ഡ് സ​ർ​വേ ആ​രം​ഭി​ക്കും. ഓ​രോ വീ​ടു​ക​ളി​ലും എ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. അ​തോ​ടൊ​പ്പം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​സ്തൃ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഡി​ജി​റ്റ​ൽ ആ​ക്കും. ന​ഗ​ര​സ​ഭ​യു​ടെ 2022-24 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ജി.​ഐ.​എ​സ് മാ​പ്പി​ങ്ങി​ന്റെ ചു​മ​ത​ല ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട​ർ സൊ​സൈ​റ്റി​ക്കാ​ണ്. 48 ല​ക്ഷ​മാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യ​ത്.

സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഭൂ​മി​യു​ടെ അ​ള​വ്, ജ​ല​സ്രോ​ത​സ്സു​ക​ൾ, കു​ടും​ബ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള സ​മ്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ പ​ക്ക​ൽ ഉ​ണ്ടാ​കും. ന​ഗ​രാ​സൂ​ത്ര​ണ പ​ദ്ധ​തി രൂ​പ​വ്ക​രി​ക്കു​ന്ന​തി​നും നി​കു​തി പി​രി​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന് ഈ ​വി​വ​ര​ങ്ങ​ൾ സ​ഹാ​യി​ക്കും.ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജോ​സ​ഫീ​ന വ​ർ​ഗീ​സ്, വി.​പി. ന​സീ​മ, ത്രേ​സ്യാ​മ്മ മാ​ത്യു, കൗ​ൺ​സി​ല​ർ​മാ​രാ​യ നി​ഷി​ത റ​ഹ്മാ​ൻ, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, പി. ​മീ​ന, കെ.​വി. ഗീ​ത, കെ.​ഒ. പ്ര​ദീ​പ​ൻ, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ എ. ​ഓ​മ​ന, യു. ​അ​നീ​ഷ് കു​മാ​ർ, ഇ.​വി. സു​നി​ൽ കു​മാ​ർ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ എം. ​ഷൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha