കണ്ണൂരിൽ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം: മോഷ്ടാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 3 March 2023

കണ്ണൂരിൽ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം: മോഷ്ടാവ് അറസ്റ്റിൽ

പരിയാരം ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച മോഷ്ടാവ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് കാസര്‍കോട് ബളാലിലെ ഹരീഷ്‌കുമാര്‍(49)നെയാണ് പിടിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വെള്ളി പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പിലാത്തറ ഐശ്വര്യ ജ്വല്ലറിയോട് ചേര്‍ന്ന മുറിയുടെ ഷട്ടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.

തൊട്ടടുത്ത ലാസ്യ കോളേജ് അധികൃതരാണ് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടിയത്. തുടർന്ന് പരിയാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പിലാത്തറ മുസ്ലീം പള്ളിയിലെ ഭണ്ഡാരവും തകർത്ത നിലയിലാണ്. പിലാത്തറയിലും പരിസരങ്ങളിലും നടന്ന മോഷണത്തിന് പിന്നില്‍ ഹരീഷ്‌കുമാറും സംഘവുമാണെനാണ് പൊലീസ് നിഗമനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog